Bheeshma parvam movie song aakasham pole lyrics in Malayalam

Bheeshma parvam movie song aakasham pole lyrics in Malayalam

സിനിമ: ഭീഷ്മ പർവ്വം
ഗാനം: ആകാശം പോലെ അകലേ അരികത്തായ്
സംഗീതം : സുഷിൻ ശ്യാം
വരികൾ: റഫീഖ് അഹമ്മദ്
ഗായകർ: ഹംസിക അയ്യർ, കപിൽ കപിലൻ

ആകാശം പോലെ അകലേ അരികത്തായ്,
ഉയരേ ദൂരത്തോ ഉയിരിൻ ചാരത്തോ,
അനുരാഗ തീ എരിയുമ്പോൾ നാം,
പുണരാതെ അറിയുന്ന മഴയുള്ള,
രാവിന്റെ കൊതിയാണു നീ …

തൂ മഞ്ഞായ് നിന്നു , വെയിലായ് ഞാൻ വന്നു,
ഒരു ശ്വാസ കാറ്റിൽ , പൊലിയാമെന്നോർത്തു,
അകലാനോ കലരാനോ കഴിയാതെ നാം,
ഇട നെഞ്ചിൽ വീഴുന്ന മലർവാക നിറവുള്ള കനവാണു നീ,

(music)

വിരഹാഗ്നിയിൽ എരിഞ്ഞാളുന്ന രാവിൽ,
തിരനുര നെയ്യുന്ന തീരങ്ങളിൽ,
പുലർക്കാലം പോരും വഴിയോരങ്ങളിൽ,
ഓർക്കുവാനായ് നീയൊരാൾ മാത്രം,
പാതി ആത്മാവിൽ വീഞ്ഞുമായി വന്നു,

മഴയിലും ഈ തീ ആളുന്നു.
കര കാണാത്ത രാവിൽ,
മറവികൾ തൊടുമോ നിൻ ഓർമ്മയിൽ..

(music)

ആകാശം പോലെ അകലേ അരികത്തായ്,
ഉയരേ ദൂരത്തോ ഉയിരിൻ ചാരത്തോ,
അനുരാഗ തീ എരിയുമ്പോൾ നാം,
അതിരറ്റ കാലത്തിൻ അലമേലെ,
ഒഴുകുന്ന ഇലകൾ നമ്മൾ….

credit: 123Musix

More lyrics: