പകലിരവുകളാം. Pakaliravukal Lyrics in Malayalam|kurup movie lyrics 2021| dulquer salmaan

Pakaliravukal Lyrics In Malayalam,Kurup Movie Lyrics, Dulquer Salmaan

Pakaliravukal Lyrics In Malayalam

ചിത്രം: കുറുപ്പ്
സംഗീതം: സുഷിൻ ശ്യാം
ഗായിക :നേഹ നായർ
വരികൾ : അൻവർ അലി

പകലിരവുകളാം ഇരുകുതിരകളാൽ.
അഴകിയ നഗരത്തെരുവിതു പ്രണയം.


കര കവിയുമൊരെൻ നിറ ഹൃദയമനദിക്കരയിലൂടൂടൽ പലവുരു കുതറും.
തെരുവിതു പ്രണയം, മ് മ്……


അഴിയുന്നൊരിരുളേ, മ് മ്…..
അലയുന്നൊരഴകേ.
പൊൻപടമുറിയും മുകിലുപോലിഴഞ്ഞുണരുക പകലായ്. മ് മ്…..


തിരസാഗരമോതും അനുരാഗം.
അതിലലിയുന്നൊരു വെൺതീരം.
തരൂ സാഗരമേ നിൻ ലവണജലം.
അഴിമുഖമാണു ഞാൻ ആ ജന്മം.


വരൂ നീ, തൊടൂ നീ.
വെറു മൊരു മണലിൻ തരിയാം ഇവളെ കടലിന്റെ കടലേ.


പാരാ വാരം പുലരുന്ന നേരം.
ഒരു പെരുമീനായ് തെളിയാം ഞാൻ.


പകലിരവുകളാം ഇരു കുതിരകളാൽ.
അഴകിയ നഗരത്തെരുവിതു പ്രണയം.
തെരുവിതു പ്രണയം, മ് മ്…..


അഴിയുന്നൊരിരുളേ, മ് മ്…..
അലയുന്നൊരഴകേ.
പൊൻ പടമുറിയും മുകിലുപോലിഴഞ്ഞുണരുക പകലായ്.

lyris credited by :Saregama Malayalam