Manathe Ambili Song Lyrics Malayalam 2021 Sithara
‘മാനത്തെ അമ്പിളി’ എന്ന കവിത പ്രത്യാശയുടെ ഒരു പ്രതീക്ഷ ആണ് – ഓരോ കുട്ടികളുടെയും പ്രതീക്ഷ, ഒരു നല്ല നാളെയുടെ പ്രത്യാശ, യഥാർത്ഥത്തിൽ അമൂല്യമായി കരുതപ്പെടുമെന്ന പ്രതീക്ഷ. എസ് രമേശൻ നായർ രചിച്ച മനോഹരമായ ഒരു കവിത, മനു രമേശൻ സംഗീതം നൽകി , സിത്താര കൃഷ്ണകുമാർ ആലപിച്ചിരിക്കുന്നു. കവിതയുടെ വരികൾ താഴെ വിവരിക്കുന്നു.
Manathe Ambili Song Lyrics Malayalam 2021 , സിത്താര കൃഷ്ണകുമാർ
മ് …..മ് …..മ് ……മ്
മാനത്തെയമ്പിളിത്തെല്ലുപോലെ
മാറത്തിരിക്കും കുഞ്ഞുപൂവേ,
അമ്മയ്ക്കു നീയൊരു താരാട്ടുപാട്ടിന്റെ
കണ്മണിപ്പൂങ്കരള്! .. വളര് –
കൈ വളര് തങ്കപ്പൂങ്കാൽ വളര് –
താഴമ്പൂ മെയ് വളര് നാളേക്കൊരു നിധിയല്ലേ നീ!
കൈ വളര് തങ്കപ്പൂങ്കാൽ വളര് –
താഴമ്പൂ മെയ് വളര് നാളേക്കൊരു നിധിയല്ലേ നീ!
മാനത്തെയമ്പിളിത്തെല്ലുപോലെ
മാറത്തിരിക്കും കുഞ്ഞുപൂവേ,
വേനലും വർഷവും താണ്ടി.. വരുമാ
കാലങ്ങളൊക്കെയും താണ്ടി..
വേനലും വർഷവും താണ്ടി.. വരുമാ
കാലങ്ങളൊക്കെയും താണ്ടി..
നീ നിൻ കടമകൾക്ക് തിരിതെളിച്ചു വിജയിയാകുമോ..
ഈ വഴിയിലാകെ വർണശോഭ വന്നുദിക്കുമോ.
നീയെന്റെ ഓമനക്കുഞ്ഞേ! എന്നും
മായാത്ത മഴവിൽക്കുരുന്നേ..
മാനത്തെയമ്പിളിത്തെല്ലുപോലെ
മാറത്തിരിക്കും കുഞ്ഞുപൂവേ,
അമ്മയ്ക്കു നീയൊരു താരാട്ടുപാട്ടിന്റെ
കണ്മണിപ്പൂങ്കരള്! .. വളര് –
കൈ വളര് തങ്കപ്പൂങ്കാൽ വളര് –
താഴമ്പൂ മെയ് വളര് നാളേക്കൊരു നിധിയല്ലേ നീ!
കൈ വളര് തങ്കപ്പൂങ്കാൽ വളര് –
താഴമ്പൂ മെയ് വളര് നാളേക്കൊരു നിധിയല്ലേ നീ!
ന…. ന… ന ……മ് …..മ് ….മ് …..
lyrics credited by: Manu Ramesan Productions
- manathe ambili lyrics
- manathe ambili lyrics malayalam
- manathe ambili thellupole lyrics
- manathe ambili sithara download
- manathe ambili thellupole mp3 download
- manathe ambili sithara download mp3
- manathe ambili song download
- manathe ambili ringtone download
More Lyrics:
- ദർശനാ… സർവ്വം സാദാ നിൻ സൗരഭ്യം. ദർശനാ…
- Saami Saami song lyrics Malayalam 2021,
- പകലിരവുകളാം. Pakaliravukal Lyrics in Malayalam|kurup movie lyrics 2021,
- ഇള വെയിലലകളിൽ ഒഴുകും മരക്കാർ