പെൺ പൂവേ കണ്ണിൽ|pen poove kannil song lyrics in Malayalam 2022

Pen Poove Kannil Song Lyrics In Malayalam, Kunjeldho Movie lyrics, Asif Ali, Shaan Rahman

Pen Poove Kannil Song Lyrics In Malayalam
സിനിമ: കുഞ്ഞേൽദൊ
സംഗീതം: ഷാൻ റഹ്‌മാൻ
വരികൾ: അശ്വതി ശ്രീകാന്ത്
ഗായകർ: ലിബിൻ സ്കറിയ, കീർത്തന എസ് കെ

പെൺ പൂവേ കണ്ണിൽ
മഴ തോർന്നുവോ..
പൊൻ സൂര്യൻ കണ്ണേ .
കണിയാകയോ..

പെൺ പൂവേ കണ്ണിൽ
മഴ തോർന്നുവോ..
പൊൻ സൂര്യൻ കണ്ണേ .
കണിയാകയോ..

ഈ ഏദൻതോപ്പിലിരുതൂവൽ
പോലെയലയെ…
നീ തേടും
തേൻകനിയിലൂരും
കുഞ്ഞുമധുരം…

ഇണ നീയും ഞാനും…
പുതു കൂടും ചൂടും
ഋതു മാറും നേരം കണ്മണി…

പെൺ പൂവേ കണ്ണിൽ
മഴ തോർന്നുവോ..
പൊൻ സൂര്യൻ കണ്ണേ .
കണിയാകയോ….

ഒരു സ്വർണമീനുള്ളിൽ
തിര തുള്ളും പോലെന്തേ
പ്രിയനേ കനവോ
നമ്മൾ കാണ്മു..

ഒരു കുഞ്ഞിപ്രാവുള്ളിൽ
കുറുകുമ്പോളീ നെഞ്ചിൽ
നിറയാനൊഴുകാ-
നമൃതോ മധുവോ…

ഉയിരാകെ…….
ഉയിരാകെ നീയേ
ഉടലേൽക്കും പൂവേ
ഇമ തെല്ലും
മാറാതെ ഞാനേ ….

പെൺ പൂവേ കണ്ണിൽ
മഴ തോർന്നുവോ..
പൊൻ സൂര്യൻ കണ്ണേ .
കണിയാകയോ….

ചെറുചില്ലകൂടൊന്നിൽ
പിറവിക്കായ് നോമ്പെൽക്കാം
നറു നെൽ കതിരായ്
തൊങ്ങൽ ചാർത്താം

ഇട നെഞ്ചിൻ താളങ്ങൾ
ചെറുതാരാട്ടീണങ്ങൾ
ഇരുളിൽ തെളിയാനൊരു
പൊൻ താരം

ഉയിരാകെ…….
ഉയിരാകെ നീയേ
ഉടലേൽക്കും പൂവേ
ഇമ തെല്ലും
മാറാതെ ഞാനേ ….

ഈ ഏദൻതോപ്പിലിരുതൂവൽ
പോലെയലയെ…
നീ തേടും
തേൻകനിയിലൂരും
കുഞ്ഞുമധുരം…

ഇണ നീയും ഞാനും…
പുതു കൂടും ചൂടും
ഋതു മാറും നേരം കണ്മണി…

പെൺ പൂവേ..

More Lyrics: